അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തൃശൂര്‍ അയ്യന്തോളിലെ ഫ്‌ലാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ ആദ്യ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നാലാം പ്രതി രതീഷിനെ ഒന്നര വര്‍ഷത്തെ തടവിനും എട്ടാം പ്രതി സുജീഷിനെ ഒരു വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു.

2016 മാര്‍ച്ച് 3നാണ് കേസിനാസ്പദമായ സംഭവം.തൊഴില്‍ വാഗ്ദാനം നല്‍കി കൂടെകൂട്ടിയ ഒറ്റപ്പാലം സ്വദേശിയായ സതീശനെ തൃശൂര് അയ്യന്തോളിലെ ഫ്‌ലാറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദും സംഘവും ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

റഷീദിന്റെ താത്കാലിക ഡ്രൈവറായിരുന്ന സതീശന് കോണ്ഗ്രസ് നേതാവ് ആയിരുന്ന റഷീദിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങളെ കുറിച്ച് പല നിര്‍ണായകവിവരങ്ങലും അറിയാമായിരുന്നു.

ഈ വിവരങ്ങള്‍ സതീശന്‍ കൂട്ടുകാരനോട് വെളിപ്പെടുത്തിയതാണ് കൊലയ്ക്ക് കാരണം.3 ദിവസം മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നല്കാതെ ക്രൂരമായി മര്ദ്ദിക്കുകയും ആയിരുന്നു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ ആര്‍ മധുകുമാര്‍ ആണ് കേസില്‍ വിധി പറഞ്ഞത്. ആദ്യ മൂന്ന് പ്രതികളായ കൃഷ്ണ പ്രസാദ്, റഷീദ്, ശാശ്വതി എന്നിവര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ.കൃഷ്ണ പ്രസാദ് 25000 രൂപയും, റഷീദ് 6 ലക്ഷം രൂപയും,ശാശ്വതി മൂന്ന് ലക്ഷം രൂപയും കൊല്ലപ്പെട്ട സതീശന്റെ കുടുംബത്തിന് നല്‍കണം.

പണം നല്‍കിയില്ലെങ്കില്‍ ഇവരുടെ സ്വത്ത് കണ്ടുകെട്ടും. കേസില്‍ അഞ്ചും ആറും ഏഴും പ്രതികളായ ബിജു,സുനില് കെപിസിസി സെക്രട്ടറി രാംദാസ് എന്നിവര്‍ക്ക് കൃത്യത്തില് നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയ കോടതി ഇവരെ വെറുതെ വിട്ടിരുന്നു.നിലവില്‍ തൃശൂര്‍ എസിപിയായ വി കെ രാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News