കൊലക്കേസ് പ്രതിയെ സംരക്ഷിച്ചു; ബിജെപി നേതാവും മകനും അറസ്റ്റില്‍

കൊലപാതകക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ സംരക്ഷിച്ചതിന് ബിജെപി നേതാവിനെയും മകനെയും അറസ്റ്റ് ചെയ്തു.

മുണ്ടക്കയം പടുവാതുക്കല്‍ ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതിനാണ് ബിജെപി പട്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്തപ്ലാവ് അമ്പാടിയില്‍ അജി വി നായര്‍ (57), മകന്‍ ശ്രീഹരി (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ കരിനിലം പശ്ചിമ റോഡില്‍ പോസ്റ്റ്ഓഫീസിനു സമീപം ഭാര്യയും മകനും നോക്കിനില്‍ക്കുകയാണ് ആദര്‍ശിനെ മുണ്ടക്കയം സ്വദേശികളായ ജയന്‍, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. നിഖില്‍ ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചതോടെ കുന്നിക്കോട് പൊലീസിന്റെ സഹായത്തോടുകൂടി മുണ്ടക്കയം പൊലീസ് അജിയുടെ വീട്ടില്‍ പരിശോധന നടത്തി.

പൊലീസിനെ കണ്ട് നിഖില്‍ വീടിന്റെ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് പ്രതിയെ സംരക്ഷിച്ചതിന് ബിജെപി നേതാവായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News