കൊവിഡ് വ്യാപനം; സമരങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണി, തടയാന്‍ നടപടി വേണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊവിഡ് മഹാമാരിയുടെ കാലത്ത് നടത്തുന്ന സമരങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും, തടയാന്‍ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാനത്തെ രാഷട്രീയ പാര്‍ടികളെ എതിര്‍കക്ഷികളാക്കി ഹൈക്കോടതി അഭിഭാഷകനായ ജോണ്‍ നമ്പേലി ജൂനിയറും മറ്റുമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സമരങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍
രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News