രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഒമ്പതുലക്ഷം കടന്നു

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഒമ്പതുലക്ഷം കടന്നു. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറില്‍ 28704 രോ​ഗികള്‍. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം ഞായറാഴ്‌ച 29106 രോ​ഗികള്‍‌. ഒറ്റദിവസം രോ​ഗികള്‍ 29000 കടക്കുന്നത്‌ ആദ്യം‌. 24 മണിക്കൂറിൽ 18850 പേർ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 5.53 ലക്ഷം. രോഗമുക്തി നിരക്ക്‌ 63.02 ശതമാനം. ചികിത്സയിലുള്ളത് 301609 പേര്‍. നിലവിൽ 19 സംസ്ഥാനത്ത്‌ ദേശീയശരാശരിയേക്കാൾ ഉയർന്ന രോഗമുക്തി നിരക്കുണ്ട്‌. മരണനിരക്ക്‌ രാജ്യത്ത്‌ 2.64 ശതമാനം‌. കേരളത്തിൽ 0.39 ശതമാനംമാത്രം. ആകെ പരിശോധന 1.18 കോടി.

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ ഒമ്പതുലക്ഷം കടന്നപ്പോള്‍ രോ​ഗികളില്‍ ഒറ്റ ലക്ഷത്തിന്റെ വര്‍ധനയുണ്ടായത് വെറും മൂന്ന് ദിവസം കൊണ്ട്. ഈ രീതി തുടര്‍ന്നാല്‍ വെള്ളിയാഴ്‌ചയോടെ രോ​ഗികള്‍ പത്തുലക്ഷം കടന്നേക്കാം. തുടര്‍ച്ചയായി നാലാംദിനവും മരണം അഞ്ഞൂറിലേറെ. മൂന്ന് ദിവസത്തിനകം രാജ്യത്തെ കോവിഡ്‌ മരണം കാൽ ലക്ഷം കടക്കും.

അടച്ചിടൽ അവസാനിക്കുന്ന മെയ്‌ 31ന്‌ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 8789 രോ​ഗികള്‍ മാത്രമാണ്. എന്നാല്‍, തുടര്‍ച്ചയായ കഴിഞ്ഞ 6 ദിവസവും കാല്‍ലക്ഷത്തിലേറെ രോ​ഗികള്‍ റിപ്പോര്‍ട്ടുചെയ്തു. അടച്ചിടല്‍‌ കാലയളവിനേക്കാൾ മൂന്നിരട്ടിയിലേറെ വർധന‌. ജനുവരി 30ന്‌ ആദ്യ കോവിഡ്‌ രോ​ഗി‌ റിപ്പോർട്ടുചെയ്‌തശേഷം 117 ദിവസമെടുത്താണ്‌ എണ്ണം ഒരു ലക്ഷമായത്‌. അഞ്ചുലക്ഷമെത്താൻ 39 ദിവസം വേണ്ടിവന്നു. എന്നാൽ, വെറും രണ്ടാഴ്‌ച കൊണ്ട് അഞ്ചുലക്ഷത്തിൽനിന്ന്‌ എട്ടുലക്ഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News