ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു; പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തില്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന

പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തില്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. മോശം അവസ്ഥയില്‍നിന്ന് അതീവമോശം നിലയിലേക്കാണ് ലോകത്തിന്റെ പോക്കെന്നാണ് ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്റോസ് അധാനോം പറഞ്ഞത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും പല രാജ്യങ്ങളിലും കാര്യമായ പ്രതിരോധ നടപടികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു. ആകെ മരണം 5.74 ലക്ഷം ആയി. അമേരിക്കയില്‍ മാത്രം 24 മണിക്കൂറില്‍ 63,000 പുതിയ രോഗികള്‍ ഉണ്ടായി. എന്നാല്‍ ന്യുയോര്‍ക്കില്‍ മാര്‍ച്ചിന് ശേഷം കൊവിഡ് മരണങ്ങള്‍ ഇല്ലാത്ത ആദ്യ ദിവസമായിരുന്നു ഇന്നലെ.

അതേസമയം ഇന്ത്യയിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. നാലു ദിവസ്ം കൊണ്ട് 1 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News