നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിൽ ഇരുന്ന മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് സ്വദേശി അമ്പിത്താഴത്തേതിൽ വീട്ടിൽ
കൃഷ്ണപ്രിയ(20) ആണ് തൂങ്ങിമരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.

കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുടേത് തൂങ്ങിമരണമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here