അപവാദ പ്രചരണങ്ങള്‍ അല്പായുസ്സുള്ള ‘പിടച്ചിലുകള്‍’ മാത്രം; ‘വെടിക്കെട്ടേ തുടങ്ങിയിട്ടുള്ളൂ… യഥാർത്ഥ ”പൂരം” കാണാനിരിക്കുകയാണ്..’; ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനെ മറയാക്കി നടന്ന ദേശവിരുദ്ധ പ്രവർത്തനത്തിന്‍റെ കാണാപ്പുറങ്ങള്‍ പുറത്ത് വരുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കണമെന്നും അപവാദ പ്രചരണങ്ങള്‍ക്ക് അല്പായുസ്സാണെന്നും മന്ത്രി ഫെയ്സ് ബുക്ക് പോസ്ററില്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ;

തിരുവനന്തപുരം എയർപോർട്ട് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് NIA അന്വേഷിക്കുകയാണ്. കെട്ടുകഥകൾ കുഴിച്ചുമൂടാനും യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനും ഇതുപകരിക്കുമെന്നുറപ്പാണ്. ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കണം, വെള്ളം കുടിച്ചേ പറ്റൂ. തിരുവനന്തപുരത്തെ UAE കോൺസുലേറ്റിനെ മറയാക്കിയാണ് ഈ ദേശവിരുദ്ധ പ്രവർത്തനം നടന്നിരിക്കുന്നത്.
അതുകൊണ്ടുതന്നെ UAE യും ആഭ്യന്തര അന്വേഷണം നടത്തുന്നു എന്നാണ് അറിയാൻ സാധിച്ചത്. രണ്ടന്വേഷണവും സ്വർണ്ണക്കടത്തിൻ്റെ കാണാപ്പുറങ്ങൾ വെളിച്ചത്ത് കൊണ്ടുവരുമെന്ന് നിസ്സംശയം നമുക്ക് പ്രതീക്ഷിക്കാം.വെടിക്കെട്ടേ തുടങ്ങിയിട്ടുള്ളൂ. യഥാർത്ഥ ”പൂരം” കാണാനിരിക്കുകയാണ്. കണ്ണും കാതും കൂർപ്പിച്ചിരുന്നോളൂ.അൽപ്പായുസ്സ് മാത്രമുള്ള ”പിടച്ചിലുകൾ” മാത്രമാണ് അതിനിടയിലെ അപവാദ പ്രചരണങ്ങൾ. ഏതന്വേഷകരും വരട്ടെ. അവർക്കെല്ലാം സുസ്വാഗതം.
“എല്ലാമറിയുന്ന ദൈവത്തിനാണ് സർവ്വ സ്തോത്രവും” (വി.ഖു)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News