വിമാനത്താവളത്തിന് പുറത്ത് സംസ്ഥാന സർക്കാർ സ്വർണം പിടികൂടിയിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്

വിമാനത്താവളത്തിന് പുറത്ത് സംസ്ഥാന സർക്കാർ സ്വർണം പിടികൂടിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ക‍ഴിഞ്ഞ വർഷം നികുതി വെട്ടിച്ചതിന് പിടിച്ചത് 113 കിലോ ഗ്രാം സ്വർണമാണ്. ക‍ഴിഞ്ഞ ആറ് മാസത്തിനിടെ പിടികൂടിയത് 33 കിലോഗ്രം.

എന്നാൽ ജിഎസ്ടി നിയമ പ്രകാരം പിടിക്കുന്ന സ്വർണ്ണം കണ്ടുകെട്ടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. സംസ്ഥാനത്ത് സ്വർണത്തിന്‍റെ നികുതിവെട്ടിപ്പ് തടയാൻ നിയമം കർശനമാക്കുന്നത് പരിശോധിക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐസക് കൈരളി ന്യൂസിനോട് വ്യക്തമാക്കി.

വിമാനത്താവളം മുഖേനയുള്ള സ്വർണ്ണക്കടത്ത് പിടികൂടാനുള്ള അവകാശം കസ്റ്റംസിന് മാത്രമാണ്. വിമാനത്താവളത്തിന് പുറത്ത് സ്വർണമെത്തിക്ക‍ഴിഞ്ഞാൽ ഇ വേ ബില്ല് പോലും വേണ്ട എന്നതാണ് വസ്തുത. എന്നാൽ നികുതി അടച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് പിടികൂടാം. ആ രീതിയിൽ സർക്കാർ ഇടപെട്ടിട്ടില്ല എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയാണ് ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക് കൈരളി ന്യൂസിനോട് വ്യക്തമാക്കിയത്.

ജിഎസ്ടി നിയമ പ്രകാരം ഇങ്ങനെ പിടികൂടുന്ന സ്വർണത്തിന് നികുതി ഇൗടാക്കാം, നികുതിക്കു തുല്യമായ തുകയും പി‍ഴയായി ഇൗടാക്കാം.ജിഎസ്ടിയുടെ 130ാം വകുപ്പ് പ്രകാരം നികുതിയും പി‍ഴയും അടച്ചില്ലെങ്കിൽ മറ്റ് മാർഗമില്ലാത്ത സാഹചര്യത്തിൽ മാത്രം സ്വർണ്ണം കണ്ടുകെട്ടാൻ സാധിക്കൂ. ഇത് തന്നെയാണ് കേന്ദ്ര സർക്കാർ ഉൾപ്പെടെ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു

സ്വർണം കൊണ്ടുപോകുന്നതിന് ഇ വേ ബിൽ കൂടിയേ മതിയാകൂ. പി‍ഴ നിവലിലെ 100 ശതമാനമെന്നത് പതിൻമടങ്ങ് വർദ്ധിപ്പിക്കണം. സംസ്ഥാനങ്ങൾക്ക് കണ്ടുകെട്ടാനുള്ള അധികാരം നൽകണം എന്നിവയാണ് സംസ്ഥാനം ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടുന്നതെന്നും ഐസക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News