സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി; ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നഷ്ടമായി; സ്വാഗതം ചെയ്ത് ബിജെപി

ബിജെപിയോടൊപ്പം ചേര്‍ന്ന സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി. പൈലറ്റിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും തല്‍സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നീക്കി.

നാല് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് യുവനേതാവിനും അനുയായികള്‍ക്കുമെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നീക്കം ചെയ്തു. പകരം സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായ ഗോവിന്ദ സിങ് ദോസ്ട്ര പുതിയ അധ്യക്ഷനാകുമെന്ന് നിയമസഭ കക്ഷി യോഗത്തിന് ശേഷം എ .ഐ. സി. സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

പൈലറ്റിനെ പിന്തുണച്ച രണ്ട് മന്ത്രിമാരായ രമേശ് മീണ, വിശവേന്ദ്ര സിങ് എന്നിവരും മന്ത്രിസഭയില്‍ നിന്നും പുറത്തായി. ഹരിയാനയിലെ മനേസറയിലെ റിസോര്‍ട്ടില്‍ തങ്ങുന്ന എല്ലാ കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്കും ഷോക്കേസ് നോട്ടീസ്. കൂടാതെ പൈലറ്റിന്റെ അനുയായികളായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുകേഷ് ഭാക്കര്‍, സേവാദള്‍ പ്രസിഡന്റ് എന്നിവരും തല്‍സ്ഥാനത്തു നിന്നും പുറത്തേയ്ക്ക്.

ജയ്പൂരിലെ പഞ്ച നക്ഷത്രഹോട്ടലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗത്തില്‍ 102 എം. എല്‍. എ മാര്‍ പങ്കെടുത്തു. 200 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 101 നേക്കാള്‍ ഒരു അംഗം മാത്രം കൂടുതല്‍. എന്നാല്‍ ഗവര്‍ണ്ണരെ കണ്ട മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് 109 എം.എല്‍.എമാരുടെ പിന്തുണ കത്ത് കൈമാറി.

ബിജെപി ജനാധിപത്യതെ അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ച അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റിനെതിരെ പരാമര്‍ശം ഒന്നും നടത്താന്‍ തയാറായില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി യും സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവരും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതികരിച്ചില്ല.

നിയമസഭയില്‍ കൂടുതല്‍ എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വതിന് ഉണ്ട്. 20 മാസം മുന്‍പ് 122 പേരുടെ പിന്തുണയോടെയാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ സത്യാപ്രതിഞ ചെയ്തത്. ഇപ്പോള്‍ ഉള്ളത് 109 പേര്‍ മാത്രം. 17 പാര്‍ട്ടി ജനപ്രതിനിധികളും 3 സ്വതന്ത്രരും സച്ചിന്‍ പൈലറ്റിനൊപ്പം. സച്ചിനെയും ഒപ്പമുള്ളവരെയും സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയെക്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍സ് ചെയ്തിട്ടില്ല. വിമത നീക്കം പരിഹരിക്കാന്‍ ഇടപെട്ടിരുന്ന പ്രിയങ്ക ഗാന്ധി ദില്ലിയില്‍ സോണിയ ഗാന്ധിയെ വസതിയിലെത്തി കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here