കെഎസ്‌യു അക്രമ സമരം; വൈദ്യുത ലൈന്‍ തകര്‍ന്നു, അപകടമൊഴിവായത് തലനാരിഴക്ക്

പാലക്കാട് കലക്ട്രേറ്റിലേക്ക് കെഎസ്.യു നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രകടനമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ പ്രകോപനമുണ്ടാക്കി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനെതിരെ അക്രമിക്കുകയും ചെയ്തു. ഇതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡരികിലുള്ള സര്‍വ്വീസ് സംഘടനയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പ് കൊടിമരം പിഴുത് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുത ലൈനില്‍ തട്ടിയതോടെ തീ ചിതറി പൊട്ടി താഴേക്ക് പതിച്ചു. മാധ്യമ പ്രവര്‍ത്തകരുടെയും പോലീസിന്റെയും കെ എസ് യു പ്രവര്‍ത്തകരുടെയും മേലേക്കാണ് വൈദ്യുത കമ്പി വീണത്. കൊടിമരം വൈദ്യുതി ലൈനില്‍ തട്ടിയതിനു പിന്നാലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടത് വലിയ അപകടമൊഴിവാക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ബോധപൂര്‍വ്വം കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.കൊവിഡ് മാര്‍ഗ നിര്‍ദേശം ലംഘിച്ച് മാസ്‌ക്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു കെഎസ് യുവിന്റെ സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News