തിരുവനന്തപുരത്ത് 177 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഉറവിടം അറിയാത്ത 19 കേസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ച 201 പേരില്‍ 177 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവരില്‍ പൂന്തുറ, കൊട്ടക്കല്‍, വെങ്ങാനൂര്‍, പുല്ലുവിള ക്ലസ്റ്ററുകളില്‍ ഉള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളില്‍ പ്രത്യേക നിയന്ത്രണമേര്‍പ്പെടുത്തി.

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. സൗജന്യറേഷന്‍ വിതരണം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി അറിയിച്ചു.

എറണാകുളത്ത് സമ്പര്‍ക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കി. ടെസ്റ്റുകള്‍ കൂട്ടാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു. റേഷന്‍ എത്തിക്കാന്‍ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News