ശിവശങ്കറിന്റെ ഭാഗത്ത് വസ്തുതാപരമായ വീഴ്ചകളുണ്ടെന്ന് വ്യക്തമായാല്‍ നടപടി; ഇപ്പോള്‍ അന്വേഷണം നടക്കട്ടെ: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഭാഗത്ത് വസ്തുതാപരമായ വീഴ്ചകളുണ്ടെന്ന് വ്യക്തമായാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

”ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. വസ്തുതാപരമായ വീഴ്ചകള്‍ ശിവശങ്കറിന്റെ ഭാഗത്തുണ്ടെന്നു വന്നാല്‍ അപ്പോള്‍ നടപടിയെടുക്കും. ഇപ്പോള്‍ അന്വേഷണം നടക്കട്ടെ. ഫോണിലൂടെയുള്ള ബന്ധപ്പെടലിനെ കുറിച്ച് സിഎസിന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ അന്വേഷിക്കും.”

”സ്വപ്നയ്ക്കതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പറ്റിയുള്ള വാര്‍ത്ത മറ്റൊരു കഥ മാത്രമാണ്. നിങ്ങള് പറയുന്ന കഥയില്‍ വസ്തുതയുണ്ടെങ്കില്‍ അത് കൊണ്ടു വരൂ. ഒരാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ വസ്തുത വേണം. അങ്ങനെ വസ്തുത ഉണ്ടായിട്ടില്ല. നാളെ ഉണ്ടായാല്‍ അപ്പോള്‍ പരിഗണിക്കാം. ”

”ബന്ധുവാണെന്ന് ശിവശങ്കര്‍ സ്വപ്നയെ പരിചയപ്പെടുത്തിയതിനെ പറ്റി തനിക്ക് അറിഞ്ഞു കൂടാ. എന്തിനാണ് അന്വേഷണ ഏജന്‍സിയെ ദുര്‍ബോധനപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്തിനാണ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്. അന്വേഷണം നടക്കുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിക്കും. അത് ആരുടേതെന്ന് കണ്ടറിയാം.” മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News