മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് കൊവിഡ്; രോഗവ്യാപന കേന്ദ്രമായി പട്ന പാര്‍ട്ടി ആസ്ഥാനം

പട്‌ന: ബിഹാറില്‍ 75ഓളം ബിജെപി നേതാക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

ബിജെപി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, വൈസ് പ്രസിഡന്റ് രാധാമോഹന്‍ ശര്‍മ എന്നിവരടക്കമുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, 25 നേതാക്കള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബി.ജെ.പി വക്താവ് രജിനി രജ്ഞന്‍ പട്ടേല്‍ അറിയിച്ചു.

പട്‌നയിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ യോഗത്തില്‍ വച്ചാണ് നേതാക്കള്‍ക്ക് കൊവിഡ് പടര്‍ന്നത്. കൊവിഡ് ബാധിതര്‍ യോഗത്തില്‍ പങ്കെടുത്തതായി വിവരമുണ്ടെന്ന് പട്ടേല്‍ അറിയിച്ചു. 75 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് എടുത്തു. ഇതില്‍ 25 എണ്ണം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ടെന്നാണ് പട്ടേല്‍ പറഞ്ഞത്.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജൂലൈ 31 മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here