സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കും; അറസ്റ്റിന് സാധ്യത, കൊച്ചിയിലേക്ക് മാറ്റും?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാവിലെ കൊച്ചി കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

അതേസമയം, ശിവശങ്കറിനെ ചോദ്യംചെയ്യുന്നത് എട്ടു മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അസി. കമ്മീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേത്യത്വത്തിലുളള മൂന്നംഗ സംഘം ഫ്‌ളാറ്റില്‍ എത്തി ശിവശങ്കറിനെ കണ്ടത്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്.

ഇതിനിടെ, തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും കസ്റ്റംസ് പരിശോധിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ഹോട്ടലില്‍ മുറിയെടുത്ത നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News