മലയാളിയുടെ എം ടിയ്ക്ക് ഇന്ന് എണ്‍പത്തിയേ‍ഴാം പിറന്നാള്‍

മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് എൺപത്തിയേ‍ഴാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതിയാണ് പിറന്നാളെങ്കിലും ജനന തീയ്യതി പ്രകാരം ഇന്നാണ് പിറന്നാൾ. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരനെ തേടിയെത്തുകയാണ് പിറന്നാളാശംസകൾ.

കൂടല്ലൂരിൽ നിന്നും നിളാ നദിയെ കണ്ട എഴുത്തുകാരനിന്ന് പിറന്നാൾ. മലയാള സാഹിത്യത്തിന്റെ കുലപതി പക്ഷെ പിറന്നാളുകൾ ആഘോഷിക്കാറില്ല.ഈ ദുരിത കാലത്ത് പ്രത്യേകിച്ചും. പട്ടിണിയുടെ കയ്പേറിയ പിറന്നാൾ ദിനങ്ങളെ പറ്റി എം ടി തന്നെ പണ്ട് എഴുതിയിട്ടുണ്ട്. മലയാളിയുടെ കാൽപനികതയെ നിർവചിച്ച എഴുത്തുകാരൻ എക്കാലവും മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലാണ്.

വിക്ടോറിയ കോളേജിലെ കൂട്ടുകാർ അച്ചടിച്ച രക്തം പുരണ്ട മൺത്തരികൾ തൊട്ട് മലയാള ചെറുകഥയെ അദ്ദേഹം വഴിനടത്തി. നോവൽ, സിനിമ, കഥ,ലേഖനങ്ങൾ.. ആ വാക്കുകൾക്ക് മുന്നിൽ എന്നും മലയാളി വിനയത്തോടെ നിന്നു.വർഗിയ ഛിദ്ര ശക്തികൾ സമൂഹത്തെ കടന്നാക്രമിക്കുമ്പോൾ ശക്തമായി പ്രതികരിക്കാനും അദ്ദേഹം മടിച്ചില്ല. ഈ കൊറോണക്കാലത്ത്മനുഷ്യരെ കാണാതെ പുറം ലോകം കാണാതെ നൂറ് ദിവസമായി വീട്ടിനകത്താണ് എം. ടി.

ജൻമ നാളനരുസരിച്ച് കർക്കടകത്തിലെ ഉത്രട്ടാതി ദിനത്തിലാണ് എംടി യുടെ പിറന്നാൾ. മുമ്പ് ജൻമദിനത്തിൽ മൂകാംബിക ക്ഷേത്രദർശനമുണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി ആ യാത്രയുമില്ല. ഈ കൊറോണ ഭീതി ഒഴിഞ്ഞ് സന്തോഷകരമായ കാലം കടന്ന് വരുമെന്ന പ്രതീക്ഷയിലാണ് എം.ടി. ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം കൈരളി ന്യൂസും മലയാളത്തിന്റെ സാഹിത്യകുലപതിക്ക് പിറന്നാളാശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here