കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര വർഷത്തിനിടെ പിടികൂടിയത് 60 കിലോ സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ പിടികൂടിയത് 60 കിലോ സ്വർണം.ലോക്ക് ഡൗണിന് ശേഷം മാത്രം ഏഴുതവണ സ്വർണക്കടത്ത് പിടികൂടി.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ണൂരിൽ എട്ട് പേരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്.

ഉദ്ഘാടനം കഴിഞ്ഞ് പതിനാറാം ദിവസമായിരുന്നു കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ സ്വർണവേട്ട.തുടർന്നിങ്ങോട്ട് പല തവണകളിലായി 66 .31 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി.എയർ കസ്റ്റംസ് 53.30 കിലോ സ്വർണ്ണവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഏഴു കിലോ സ്വർണമാണ് പിടികൂടിയത്.ലോക്ക് ഡൗണിന് ശേഷം ചാർട്ടേഡ് വിമാനങ്ങൾ വഴി കടത്തിയ സ്വർണം പിടിച്ചത് ഏഴുതവണ.

സ്വർണ്ണക്കടത്തുകാരെ സഹായിച്ച ഉത്തരേന്ത്യൻ സ്വദേശികളായ രണ്ട് യുവ കസ്റ്റംസ് ഉദ്യോഗസ്ഥരെ ‌‍ഡി ആർ ഐ അറസ്റ്റ് ചെയ്ത സംഭവവും കണ്ണൂരിൽ ഉണ്ടായി. അപ്പച്ചട്ടി ,ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ,റോളർ സ്‌കേറ്റിങ് ഷൂ ,കുഴമ്പുരൂപത്തിലാക്കി വസ്ത്രങ്ങളിൽ ഒളിപ്പിച്ച് തുടങ്ങി വിവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഡിപ്ലോമാറ്റിക്ക് ബാഗ്ഗേജ് വഴിയുള്ള സ്വർണ കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട നടന്നു.അടുത്തടുത്ത ദിവസങ്ങളിൽ മൂന്ന് വിമാനങ്ങളിൽ സ്വർണ്ണം കടത്തിയ എട്ട് പേരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News