തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ പുതിയ രോ​ഗികള്‍; രാജ്യത്ത്‌ കൊവിഡ്‌ മരണം 24000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ മരണം 24000 കടന്നു. രോ​ഗികള്‍ 9.35 ലക്ഷത്തിലേറെ. തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ രോ​ഗികള്‍. മരണങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും അഞ്ഞൂറ്‌ കടന്നു. അഞ്ച്‌ ദിവസത്തിനിടെ മരിച്ചത് 2660 പേർ.

24 മണിക്കൂറില്‍ 28498 രോ​ഗികള്‍, മരണം 553. രോഗമുക്തര്‍ 17989. ആകെ രോഗമുക്തര്‍ 5.71 ലക്ഷം. ചികിത്സയില്‍ 3.12 ലക്ഷം പേര്‍‌. രോഗമുക്തി നിരക്ക്‌ 63.02 ശതമാനമായി ഉയർന്നു. മരണനിരക്ക്‌ നിലവിൽ 2.6 ശതമാനം. രോ​ഗികളില്‍ 86 ശതമാനവും 10 സംസ്ഥാനങ്ങളില്‍‌. ചികിത്സയിലുള്ളവരില്‍ പകുതിയും മഹാരാഷ്ട്ര, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍.

മഹാരാഷ്ട്രയിൽ 213 മരണം, ആകെ രോ​ഗികള്‍ 267665, മരണം 10695. മുംബൈയിൽ ദിവസേനയുള്ള രോ​ഗികള്‍ ആയിരത്തില്‍ താഴെയായി. തമിഴ്‌നാട്ടിൽ 67 മരണം. ഡൽഹിയിൽ 35, കർണാടകയിൽ 87, ഗുജറാത്തിൽ 14, യുപിയിൽ 28 , ആന്ധ്രയിൽ 43, ബംഗാളിൽ 24 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News