വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്.

വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News