കത്തുന്ന വയറുകൾക്ക് ആശ്രയമായി ഒരു ഇടത് സഹയാത്രികൻ

കത്തുന്ന വയറുകൾക്ക് ആശ്രയമായി ഒരു ഇടത് സഹയാത്രികൻ കാരുണ്യത്തിന്റെ മനുഷ്യരൂപമാകുന്നു.

മുംബൈയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടർന്നതോടെ അടച്ചിട്ട വീടുകളിൽ കഴിയുന്ന നിരവധി സാധാരണക്കാരാണ് കഷ്ടത്തിലായത്. ജോലിക്ക് പോകാൻ കഴിയാതെയും തൊഴിൽ നഷ്ടപ്പെട്ടും പട്ടിണിയിലായ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങാകുകയിരുന്നു റെന്നി ഫിലിപ്പോസ്.

ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടണമെന്ന രീതിയിൽ ഫോൺ നമ്പർ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചാണ് ദുരിതമനുഭവിക്കുന്ന നഗരത്തെ ഈ മലയാളി യുവാവ് നെഞ്ചോട് ചേർത്ത് നിർത്തിയത്. എം ജി എം പ്രിന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ റെന്നിയും സുഹൃത്തുക്കളും ഇതിനകം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുടുംബങ്ങളുടെ വിശപ്പിന് തടയിട്ടു. പത്തു കിലോ അരി, പഞ്ചസാര, തേയില, മുളക്, മല്ലിപ്പൊടി, പരിപ്പ്, കറി മസാലകൾ എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റുകളാണ് പട്ടിണിയിലായ കുടുംബങ്ങളിൽ അവർ നേരിട്ടെത്തിച്ചിരുന്നത്.

കൂടാതെ ഇതിനകം 5500ML സാനിറ്റൈസർ (അഞ്ചു ലിറ്ററിന്റെ ഒരു കാനും അര ലിറ്ററിന്റെ ഒരു ടേബിൾ ബോട്ടിലും) നൂറോളം സാനിറ്റൈസർ സ്റ്റാൻഡുകളും വിതരണം ചെയ്യുവാൻ കഴിഞ്ഞുവെന്ന് റെന്നി ഫിലിപ്പോസ് പറയുന്നു. പ്രധാനമായും ആശുപത്രികൾ മലയാളികൾ കൂടുതൽ താമസിക്കുന്ന ഹോസ്റ്റലുകൾ, അനാഥാലയങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വിതരണം നടത്തുന്നത്. ഇതിനായി വാട്ട്സപ്പ് തുടങ്ങിയ നവ മാധ്യമങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

കൂടാതെ റെജി കുരുവിളയുടെ അഭ്യർത്ഥന പ്രകാരം കേരളത്തിലെ ചില പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും സാനിറ്റൈസറും മാസ്‌ക്കുകളും വിതരണം ചെയ്യുവാനുള്ള ഉദ്യമത്തിലാണ് ഇടത് സഹയാത്രികനായ റെന്നി ഫിലിപ്പോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News