സ്വർണക്കടത്ത് കേസ്; മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു

സ്വർണ കള്ളക്കടത്തു കേസിൽ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിൽ ആയത്.

സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടൂുതൽ പ്രതികളെ സംബന്ധിച്ച് ഇവരിൽ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് വിവരം.

ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ ജലാൽ നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News