സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ സഹോദരൻ സ്വരൂപിന്‍റെ മൊഴിയെടുക്കാൻ എൻഐഎ

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിൻ്റെ അനുജൻ്റെ മൊഴി NIA രേഖപെടുത്തും. സന്ദീപിന്‍റെ സഹോദരൻ സ്വരൂപിനെയാണ് ഇന്ന് എൻ ഐ എ ഓഫിസിൽ എത്തിക്കുക.

അനുജൻ സ്വരൂപിനോട് കൊച്ചിയിലെത്താൻ അന്വഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.സ്വപ്ന സന്ദീപിനെ ഏൽപ്പിച്ചിരുന്ന രണ്ട് ഫോണുകൾ ഇന്നലെ സ്വരൂപ് എൻ ഐ എക്ക് കൈമാറിയിരുന്നു. സന്ദീപിൻ്റെ ബിസ്നസ് നോക്കി നടത്തുന്നത് സരൂപാണ്.

സന്ദീപിന്‍റെ ബിസിനസ് കാര്യങ്ങളും സാമ്പത്തിക ഇടപാടുകളിലും സ്വരൂപിനും പങ്കുണ്ട്. ഇക്കാര്യങ്ങളിൽ സ്വരൂപിന്റെ മൊഴി രേഖപെടുത്തുമെന്നാണ് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News