സച്ചിൻ പൈലറ്റിനെതിരെ അയോഗ്യത നടപടികൾക്ക് തുടക്കം; സച്ചിനും 18 എംഎല്‍എമാര്‍ക്കും നോട്ടീസ്

സച്ചിൻ പൈലറ്റിനെതിരെ അയോഗ്യത നടപടികൾക്ക് തുടക്കം. അയോഗ്യരാക്കാതെ നിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സ്പീക്കർ നോടീസ് നൽകി.

വെള്ളിയാഴ്ചയ്ക്ക് അകം മറുപടി നൽകണം. സച്ചിനും 18 എം എൽ എ മാർക്കുമാണ് നോട്ടീസ്.ബിജെപിയിൽ ചേരില്ലെന്നും ഇപ്പോഴും കോൺഗ്രസ് അംഗമെന്നുമാണ് സച്ചിന്റെ ഒടുവിലെ പ്രതികരണം.

ഭാവി രാഷ്ട്രീയ നീക്കം പ്രഖ്യാപിക്കാൻ മാധ്യമങ്ങളെ കാണും. സച്ചിന്റെ നീക്കം അറിഞ്ഞ ശേഷം തുടർ നടപടികൾ എന്ന നിലപാടിലാണ് ബിജെപി.

സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എം എൽ എമാരെ രാജ് ഭവനിൽ അണിനിരത്താൻ സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News