രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വർധനവ്; 24 മണിക്കൂറിനിടെ 30,000ത്തോളം പുതിയ രോഗികൾ; 600 ഓളം മരണം

രാജ്യത്തെ കോവിഡ് ബാധിതരുടെ ദിനംപ്രതിയുള്ള എണ്ണത്തിലും മരണത്തിലും വൻ വർധനവ്. ഇന്നലെ മാത്രം രോഗം ബാധിച്ചു മരിച്ചത് 582പേർ. 29, 429 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 9,36,181 ആയി.

പത്തോളം സംസ്ഥാനങ്ങൾ ഹോട് സ്പോട്ടുകളിൽ ലോക്ക് ഡൗൺ നടപ്പിലാക്കി. നാളെ മുതൽ ബീഹാർ രണ്ടാഴ്ച്ചതേയ്ക്ക് സമ്പൂർണമായി അടച്ചിടും.

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി സംസ്ഥാനങ്ങൾക്ക് പുറമെ രോഗം വലിയ രീതിയിൽ വ്യാപിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു. ബീഹാർ, ആന്ധ്രാ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ദിനം പ്രതിയുള്ള രോഗിനിരക്ക് 1500 മുതൽ 2500 വരെയാണ്.

ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ആസാം, പശ്ചിമ ബംഗാൾ, അരുണച്ചൽ പ്രദേശ്, മേഘലയ തുടങ്ങിയ സംസ്ഥാനങ്ങൾ ഹോട് സ്പോട്ടുകൾ തരം തിരിച്ചു ലോക്ക്ഡൗൺ നടപ്പിലാക്കി.

1500 ലേറെ രോഗികൾ ദിനം പ്രതി റിപ്പോർട്ട്‌ ചെയുന്ന ബീഹാർ നാളെ മുതൽ 31ആം തിയതി വരെ അടച്ചിടും. സംസ്ഥാന ആഭ്യന്തര വകുപ്പ് പുതിയ മാർഗനിർദേശം പുറത്തു ഇറക്കി. മധ്യ പ്രദേശിൽ മത ചടങ്ങുകൾക്ക് നിയന്ത്രണം. അഞ്ചു പേർ മാത്രമേ ഒരു ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കൂ.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 9, 36, 181ആയി ഉയർന്നു. ഇതിൽ 86 ശതമാനം രോഗികളും പത്തു സംസ്ഥാങ്ങളിൽ നിന്നാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

മഹാരാഷ്ട്ര, തമിഴ് നാട് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ് 50 ശതമാനം രോഗികൾ. ഇന്നലെ മാത്രം 35 സംസ്ഥാനങ്ങളിൽ നിന്നായി 29, 429 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയേറെ വർധനവ്. 582 പേർ മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 25, 309 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News