താരങ്ങളുടെ പ്രതിഫലം കുറയ്ക്കും; നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകൂല പ്രതികരണവുമായി താരസംഘടന അമ്മ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകുലു പ്രതികരണവുമായി താരസംഘടന അമ്മ. നിർമ്മാണ ചിലവ് കുറക്കുന്ന കാര്യത്തിൽ നിർമ്മാതാക്കളുമായി സഹകരിക്കണമെന്ന് ചൂണ്ടിക്കാട്ടി അമ്മ അംഗങ്ങൾക്ക് കത്ത് നൽകി. കത്തിൻ്റെ പകർപ്പ് നിർമ്മാതാക്കളുടെ സംഘടനയ്ക്കും നൽകിയിട്ടുണ്ട്.

കൊവിഡ് സാഹചര്യത്തില്‍ നിർമ്മാണചെലവ് കുറക്കുന്ന വിഷയത്തിൽ നിർമ്മാതാക്കൾക്ക് ഒപ്പം നിൽക്കണമെന്നും, താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ നിർമ്മാതാക്കളുമായി സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് താരസംഘടന അമ്മ അംഗങ്ങൾക്ക് കത്ത് നൽകിയത്.

കത്തിൻ്റെ പകർപ്പ് നിർമ്മാതാക്കളുടെ സംഘടനയ്ക്കും നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ അംഗങ്ങളുടെ ജോലി തടസപ്പെടുത്താൻ സംഘടനയ്ക്ക് കഴിയില്ലെന്നും അമ്മ കത്തിൽ പറയുന്നു. നേരത്തെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാതെ പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്കയ്ക്കും കത്ത് നൽകിയിരുന്നു.

ഇതോടെയാണ് ഈ വിഷയം അമ്മ എക്സിക്യൂട്ടീവ് ചർച്ച ചെയ്തത്. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് നേരത്തെ എക്സിക്യൂട്ടീവ് യോഗം ചേരാൻ സാധിച്ചിരുന്നില്ല. ഇതോടെ ഓൺലൈൻ വഴിയാണ് അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News