കൊവിഡ് കാലത്ത് സമരങ്ങള്‍ വിലക്കി ഹൈക്കോടതി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചു; സമരങ്ങളുടെ വീഡിയോ ചിത്രീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം

കൊവിഡ് കാലത്തെ സമരങ്ങൾക്ക് എതിരെ ഹൈക്കോടതി. ജൂലൈ 31 വരെ സംസ്ഥാനത്ത് എല്ലാ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും വിലക്കി ഹൈക്കോടതി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടും സമരങ്ങള്‍ നടക്കുന്നതിനിടെയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

രാഷ്ട്രീയ സാമൂഹ്യ ഒത്തുചേരൽ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് -കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാരിൻ്റെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി എല്ലാവരും പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സമരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ് അയച്ചു.

ഇതില്‍ വീ‍ഴ്ചവരുത്തിയാല്‍ ഉത്തരവാദിത്വവും ബാധ്യതയും രാഷ്ട്രീയ പാർട്ടികൾക്കായിരിക്കുമെന്നും കോടതി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളുടെ വീഡിയോ ചിത്രീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.ഡിജിപി യും ചീഫ് സെക്രട്ടറിയും ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഹൈകോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News