സ്വര്‍ണ്ണക്കടത്ത്: അറസ്റ്റിലായ മുഹമ്മദ് ഷാഫി സജീവ യുഡിഎഫ് പ്രവര്‍ത്തകന്‍; പ്രമുഖ ലീഗ് നേതാക്കളുടെ ബിനാമിയെന്നും സൂചന

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മലപ്പുറം ഐക്കരപ്പടിയിലെ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്.

ഷാഫി സജീവ ലീഗ് പ്രവര്‍ത്തകനാണ്. ഷാഫി പാരമ്പര്യ ലീഗ് കുടുംബത്തിലെ അംഗമാണ്. പിതാവ് അബുബക്കര്‍ മുസ്ലിംലീഗ് ചെറുകാവ് പഞ്ചായത്തിലെ 14ാം വാര്‍ഡ് പ്രസിഡന്റായിരുന്നു.

ഷാഫി നവമാധ്യമങ്ങളില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരകനാണ്. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും യുഡിഎഫ് ബന്ധം വ്യക്തമാണ്. കഴിഞ്ഞ ദിവസം പിടിയിലായ റമീസിന്റെ വലംകൈയ്യാണ് ഷാഫി.

റമീസ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അടുത്ത ബന്ധുവാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. റമീസ് നല്‍കിയ യൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ അറസ്റ്റ് ചെയ്തത്. ഇടക്കിടെ വിദേശസന്ദര്‍ശനം, യാത്രക്കായി ആഡംബര വാഹനങ്ങള്‍, . ഐക്കരപ്പടിയിലെ സാധാരണ കുടുംബത്തിലെ അംഗമായ ഷാഫിയുടെ സാമ്പത്തികവളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

റമീസിന്റെ നേതൃത്വത്തിലുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു ഷാഫി. കാരിയര്‍മാരുടെ മേല്‍നോട്ട ചുമതലയായിരുന്നു ഷാഫിക്ക്. മലപ്പുറംജില്ലയിലെ ചില മുസ്ലീംലീഗ് നേതാക്കളുടെ ബിനാമിയാണ് ഷാഫിയെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ എന്‍ ഐ എ അന്വേഷിക്കുമെന്നും വിവരമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News