ഇഎംഎസ് ആശുപത്രിക്ക് എന്‍എബിഎല്‍, ഐസിഎംആര്‍ അംഗീകാരം

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സ്രവം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ്(എന്‍എബിഎല്‍ )അംഗീകാരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഐസിഎംആര്‍ അംഗീകാരവും ലഭ്യമായി.

പുതുതായി ആരംഭിച്ച മോളിക്യൂലാര്‍ ലാബിനാണ് പ്രസ്തുത ടെസ്റ്റുകള്‍ക്കു അംഗീകാരം ലഭിച്ചത്. ഇതിന് പുറമെ H 1 N 1 , HCV ടെസ്റ്റുകള്‍ക്കും അംഗീകാരം ലഭിച്ചു. ആശുപത്രിയില്‍ ചികിത്സക്കായി വരുന്ന രോഗികള്‍ക്കു ഈ സൗകര്യം പ്രയോജനപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here