സ്വര്‍ണം കടത്തുന്നത് എങ്ങനെ? നാട്ടിലെത്തിച്ച് വില്‍ക്കുന്നത് എങ്ങനെ? ഇതാണ് ആ വഴികള്‍; സൂത്രധാരന്‍മാര്‍ റമീസും സന്ദീപും, മുഖ്യ ഇടനിലക്കാരന്‍ ജലാല്‍

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാര്‍ റമീസും സന്ദീപുമെന്ന് കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ഇടനിലക്കാരന്‍ ജലാലാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തിന്റെ വഴികള്‍ ഇങ്ങനെ:
-ഫൈസല്‍ ഫരീദ് വിദേശത്തു നിന്നും സ്വര്‍ണ്ണം വാങ്ങുന്നു.
-യുഎഇയുടെ വ്യാജ മുദ്രയും സ്റ്റിക്കറും നിര്‍മ്മിച്ച് നയതന്ത്ര ബാഗേജില്‍ കടത്തുന്നു.
-സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ കസ്റ്റംസ് ക്ലിയറന്‍സ് നടത്തുന്നു.
-റമീസും സന്ദീപും സ്വര്‍ണ്ണം ഏറ്റുവാങ്ങി പുറത്തെത്തിക്കുന്നു.
-ജലാല്‍ സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തുന്നു.
-അവരില്‍ നിന്ന് പണം സമാഹരിച്ച് റമീസിന് നല്‍കുന്നു.
-റമീസില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്ന ജലാല്‍ പലര്‍ക്കായി വില്‍ക്കുന്നു.
-വില്പനയിലെ ലാഭവിഹിതം തുല്യമായി വീതിക്കുന്നു.

അതേസമയം, സ്വര്‍ണ്ണം വാങ്ങിയവരെ കണ്ടെത്താന്‍ കസ്റ്റംസ് റെയ്ഡ് തുടരുകയാണ്. കോഴിക്കോട് , ലപ്പുറം ജില്ലകളിലെ ജ്വല്ലറികളിലാണ് റെയ്ഡ് നടക്കുന്നത്. ഇതിനിടെ കേസുമായി നാലു പേര്‍ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News