പിഞ്ചുകുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമം; വീഡിയോ

പിഞ്ചുകുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നു. ചൈനയിലാണ് സംഭവം.

വലിയ കൊക്കയുടെ മുകള്‍ ഭാഗത്ത് കുഞ്ഞിനെ കയ്യില്‍ തൂക്കിപിടിച്ച് നിര്‍ത്തിയാണ് രണ്ടുപേര്‍ ഫോട്ടോയെടുത്തത്. ഇടയ്ക്ക് വശത്തേക്ക് നോക്കുന്ന കുഞ്ഞിന്റെ ശ്രദ്ധ ക്യാമറയിലേക്ക് തിരിക്കുന്നതിനു വേണ്ടി കൈകളില്‍ പിടിച്ച് കുലുക്കുന്നതും ദൃശ്യത്തില്‍ കാണാം.

കൈ ചെറുതായൊന്ന് മാറിയാല്‍ കുഞ്ഞ് താഴേക്ക് പതിക്കുമെന്ന് വീഡിയോയില്‍ ഉറപ്പാണ്. സ്ഥലം കാണാന്‍ എത്തിയ സന്ദര്‍ശകരില്‍ ഒരാളാണ് അല്‍പം അകലെ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News