തിരുവനന്തപുരത്തെ സ്ഥിതി ഗൗരവതരം; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; 750 കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

തിരുവനന്തപുരത്ത് സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്.

രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. ഏഴു പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി.

തലസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലയില്‍ ഇത് വരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേരുടെ ഫലം വരാനുണ്ട്.

ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാക്കുന്നു. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുന്നത്.

ജില്ലയിലെ കൊവിഡ് രോഗികള്‍ കൂടിയതിനാലാണ് ഈ നടപടി. 500 മുതല്‍ 750 പേരെ വരെ ഒരേസമയം പാര്‍പ്പിക്കാനാകുന്നതാണ് ഈ സംവിധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News