കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കാസർകോട് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒടുവിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 74 രോഗികളാണ്.

ഇതിൽ സമ്പർക്കത്തിൽ രോഗികളായത് 49 ആണ്. ഇതിൽ 8 പേരുടെ സമ്പർക്കം വ്യക്തമല്ല. ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 297 ആണ്.

മധൂർ ടൗൺ, ചെർക്കള ടൗൺ, കാസർകോട് മാർക്കറ്റ് എന്നിവ അടച്ചിടണമെന്ന് ജില്ലാതല കോറോണ കോർ കമ്മറ്റി യോഗത്തിന് ശേഷം ജില്ലാ കലക്ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. കുമ്പള മുതൽ തലപ്പാടി വരെ ദേശീയപാതയുടെ ഇരുഭാഗവും കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചു.

മാർക്കറ്റുകളിൽ ഒരേ സമയം നൂറു പേരെ മാത്രമെ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ചെക്ക് പോയൻറുകളിൽ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും.

മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും നടത്തുന്ന കടകൾ 7 ദിവസത്തേക്ക് അടപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ വ്യാഴാഴ്ച നിലയിൽ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News