രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്; 7 ദിവസത്തേക്ക് സ്ഥാപനം അടച്ചിടും

രാമചന്ദ്ര സ്റ്റോഴ്‌സിലെ 61 ജീവനക്കാര്‍ക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അട്ടക്കുളങ്ങര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. രോഗം സ്ഥരീകരിച്ചവരില്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ 7 ദിവസത്തേക്ക് സ്ഥാപനം അടച്ചിടും.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ഉയരുന്നതില്‍ അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം നഗരം. ഈ സാഹചര്യത്തിലാണ് നഗരത്തിലെ വ്യാവസായ സ്ഥപനമായ രാമചന്ദ്രയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അടച്ചിടലിനു ശേഷം വ്യാപാരകേന്ദ്രം നഗരസഭയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും.
കഴിഞ്ഞ ആഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണായതിനാല്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നില്ല. അതിനു മുന്‍പ് ഒരാഴ്ചയിലെ നാലു ദിവസം മാത്രമാണ് വ്യാപാരം നടത്തിയത്.

അതുകൊണ്ടു തന്നെ സ്ഥാപനത്തിലെത്തിയവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News