കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മുഖേന.

നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അതെ പഞ്ചായത്തിലെ തന്നെ 15 പേര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ഒരാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള വാഴൂര്‍ സ്വദേശിയുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനിയുടെയും പരിശോധനാഫലം പോസിറ്റീവാണ്.

കുമരകം സ്വദേശിയായ 48കാരന്റെയും എഴുമാന്തുരുത്ത് സ്വദേശിയായ മൂന്നു വയസുള്ള കുട്ടിയുടെയും സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

നേരത്തെ രോഗം സ്ഥീരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ മകള്‍ക്കും 75കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചുണ്ട്.

വിദേശത്തു നിന്നെത്തിയ രണ്ടുപേരും മറ്റു സംസ്ഥാനത്തു നിന്ന് എത്തിയ ഒരാളുമാണ് രോഗം ബാധിച്ച മറ്റുള്ളവര്‍. ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒന്‍പതു പേര്‍ക്ക് രോഗം ഭേദമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News