അരുണ്‍ ബാലചന്ദ്രനെ ടെക്‌നോപാര്‍ക്കിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്ന് പിരിച്ചുവിട്ടു

സ്വപ്നയുടെ ഭര്‍ത്താവിന് ഹെതര്‍ ഫ്‌ലാറ്റില്‍ മുറി ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രനെ ടെക്‌നോ പാര്‍ക്കിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്ന് പിരിച്ചുവിട്ടു.

ഐടി അധിഷ്ടിത വ്യവസായങ്ങള്‍ കേരളത്തിലേക്ക് മാര്‍ക്കറ്റിംഗ് നടത്താന്‍ നിയമിതനായ അരുണ്‍ ബാലചന്ദ്രന്റെ, സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന കാലാവധി 2019 ല്‍ അവസാനിച്ചിരുന്നു.

എന്നാല്‍ ഈ സെപ്റ്റംബര്‍ വരെ ടെക്‌നോപാര്‍ക്കില്‍ നിന്ന് അദ്ദേഹത്തിന് കാലവധി നീട്ടി നല്‍കിയിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ബാലചന്ദ്രന്റെ കരാര്‍ സേവനം ഉപേക്ഷിക്കാന്‍ ടെക്‌നോപാര്‍ക്ക് സിഇഒ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News