തിരുവല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും.

തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ കഴിഞ്ഞ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടുപേര്‍ക്ക് രോഗ ബാധയേറ്റിരുന്നു. ഇവരില്‍ നിന്നുള്ള സമ്പര്‍ക്കം മൂലമാണ് മഠത്തിലെ കൂടുതല്‍ അന്തേവാസികളിലേക്ക് രോഗബാധയുണ്ടായത്.

നിലവില്‍ രോഗബാധയേറ്റ 17 കന്യാസ്ത്രീകളെ മഠം പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടിനുള്ളിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബാക്കിയുള്ളവരെ ഇവിടെ തന്നെ മറ്റൊരു ഭാഗത്തെ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശം നല്‍കി. രണ്ടുപേര്‍ക്ക് സമാന രോഗലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നു.

അതേസമയം, രോഗബാധിതയായ അടൂര്‍ ജന. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ഈ മാസം 6വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ശസ്ത്രക്രിയകളും ഡോക്ടര്‍ ചെയ്തിരുന്നു. ഇന്ന് സ്രവപരിശോധന ഉള്‍പ്പെടെ നിര്‍ത്തിവച്ച് ആശുപത്രി അണുവിമുക്തമാക്കും. നാലു പേരുടെ രോഗ ഉറവിടം അവ്യക്തമാണ്.

കോഴഞ്ചേരി സ്വദേശിയായ അധ്യാപകനും അടൂരിലെ ഓട്ടോറിക്ഷ ഡ്രൈവറും ഉള്‍പ്പെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ 6300 ഫസ്റ്റ്ലൈന്‍ സെന്റര്‍ മുറികള്‍ ഒരുക്കാന്‍ ജില്ലാഭരണകൂടവും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News