രോഗം ആരിൽ നിന്നും പകരാം; ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടം

ജനതയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ് കേരളമെന്നും ജാഗ്രതയ്ക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതിൽ മരണസംഖ്യ കൂടുന്നു. നമുക്ക് മരണനിരക്ക് കുറച്ചുനിർത്താൻ കഴിയുന്നത് ജാഗ്രത കൊണ്ടാണ്.

അതിനാൽ ‘ജീവന്റെ വിലയുള്ള ജാഗ്രത’എന്നമുദ്രാവാക്യം ഉയർത്തി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ മൂന്നാംഘട്ടം ആരംഭിക്കുകയാണ്‌. ‘ആരിൽനിന്നും രോഗം പകരാം’ എന്നതാണ് ഈ ഘട്ടത്തിൽ നൽകുന്ന ജാഗ്രതാനിർദേശം.

മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽനിന്നും ആർക്കും രോഗം പകരാനിടയുണ്ട്. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും കുറഞ്ഞത്‌ രണ്ടു മീറ്റർ അകലം പാലിച്ച്‌ സ്വയം സുരക്ഷിതവലയം തീർക്കാൻ ശ്രദ്ധിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഈ സുരക്ഷിത വലയത്തിനുള്ളിൽനിന്ന്‌ മാസ്ക് ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here