എറണാകുളത്ത് സമ്പര്‍ക്കം വ‍ഴിയുളള കൊവിഡ് രോഗവ്യാപനം രൂക്ഷം; ആശങ്ക ഉയരുന്നു

എറണാകുളത്ത് സമ്പര്‍ക്കം വ‍ഴിയുളള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാ‍ഴ്ച മാത്രം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65 പേരും സമ്പര്‍ക്കം വ‍ഴിയാണ് രോഗബാധിതരായത്. ജില്ലയില്‍ ചെല്ലാനം, ആലുവ പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വ‍ഴിയുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബുധനാ‍ഴ്ച റിപ്പോര്‍ട്ട് ചെയ്ത 72 പോസിറ്റീവ് കേസുകളില്‍ 65 പേരും രോഗബാധിതരായത് സമ്പര്‍ക്കം വ‍ഴിയാണ്. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 474 ആയി.

കളമശ്ശേരി മെഡിക്കൽ കോളേജിൽ 165 പേരും അങ്കമാലി അഡല്ക്സിൽ 232 പേരും, സിയാൽ എഫ് എൽ. സി. റ്റി. സി യിൽ 72 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരുമാണ് ചികിത്സയിലുളളത്. ജില്ലയില്‍ ചെല്ലാനം, ആലുവ പ്രദേശങ്ങളാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ചെല്ലാനത്ത് മാത്രം ബുധനാ‍ഴ്ച സമ്പര്‍ക്കം വ‍ഴി രോഗം പിടിപെട്ടത് 39 പേര്‍ക്കാണ്. നിലവില്‍ ചെല്ലാനം പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെല്ലാനത്ത് ഇതുവരെ 544 പേരുടെ സാമ്പിള്‍ പരിശോധന നടത്തി. ഇവരില്‍ 70 പേര്‍ക്കും പോസിറ്റീവായിരുന്നു. ആലുവയില്‍ പരിശോധന നടത്തിയ 516 പേരില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാ‍ഴ്ച മാത്രം ആലുവ ക്ലസ്റ്ററിൽനിന്നും 12 പേർക്ക് രോഗം സ്ഥിരീകരിച്ചു എറണാകുളം മാര്‍ക്കറ്റില്‍ 182 പേരുടെ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ 20 പേര്‍ക്ക് പോസിറ്റീവായി. എങ്കിലും മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചതോടെ രോഗവ്യാപനം തടയാനായി. വീടുകളിലും ആശുപത്രികളിലുമായി ഇപ്പോള്‍ 14,411 പേരാണ് നിരീക്ഷണത്തിലുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News