സ്വര്‍ണക്കടത്ത് കേസ്; സരിത്തിന്‍റെയും റെമീസിന്‍റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിന്‍റെയും റെമീസിന്‍റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഐഎ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുകളും ഇന്നുണ്ടായേക്കും. അതേസമയം സരിത്ത്, അംജദ് അലി, മുഹമ്മദ് ഷാഫി എന്നിവരുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കോടതി ഇന്ന് പരിഗണിക്കും.

സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ എന്‍ഐഎയും കസ്റ്റംസും അന്വേഷണം വിപുലമാക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. എന്‍ഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതോടൊപ്പം സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സരിത്തിന്‍റെ അറസ്റ്റ് എന്‍ഐഎ ക‍ഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

സരിത്തിന്‍റെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ റിമാന്‍ഡില്‍ ക‍ഴിയുന്ന റെമീസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുളള കസ്റ്റംസിന്‍റെ അപേക്ഷയും ഇന്ന് പരിഗണിക്കും.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കേസില്‍ അറസ്റ്റിലായ അംജദ് അലി, മുഹമ്മദ് ഷാഫി, സരിത്ത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

ബംഗളൂരുവില്‍ നിന്ന് കണ്ടെത്തിയ സന്ദീപിന്‍റെ ബാഗ് ബുധനാ‍ഴ്ച എന്‍ഐഎ പരിശോധിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകമായ പല തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചുവെന്നാണ് സൂചന. അതേസമയം കളളക്കടത്തില്‍ ചങ്ങലകളായ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് കസ്റ്റംസ്. കൂടുതല്‍ കസ്റ്റഡികളും അറസ്റ്റും ഇന്നുണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News