കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 32695 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന വർധന 30,000 കടക്കുന്നത്. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. ഇ

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 968876 ആയി. 24 മണിക്കൂറിനിടെ 606 പേരാണ് വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്ത് ഔദ്യോഗിക കണക്കനുസരിച്ച് 24915 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധ എറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 10,000 കടന്നു. നിലവിൽ 331146 പേരാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിന് മുകളിലാണ്. 63.23 ശതമാനമാണ് ഇന്നത്തെ കണക്കുകളനുസരിച്ച് രോഗമുക്തി നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News