സഹോദരന് കൊവിഡ്; ഗാംഗുലി നിരീക്ഷണത്തില്‍

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ പോയത്. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.

ഇന്നലെയാണ് സ്‌നേഹാശിഷിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ വൈകിട്ട് സ്‌നേഹാശിഷിന്‍റെ പരിശോധനാഫലം പുറത്തുവന്നതോടെ ഇദ്ദേഹത്തെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റി.

ഇതിന് പിന്നാലെയാണ് സൗരവ് ഗാംഗുലി ക്വാറന്റീനിൽ പ്രവേശിച്ചത്. ബിസിസിഐ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here