കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.തിങ്കളാഴ്ച മരിച്ച കണ്ണൂര്‍ കരിയാട് സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.

ഇരുപത്തിന്നാല് വയസ്സുള്ള കരിയാട് പുതിയ റോഡില്‍ കെ എം സലീഖാണ് മരിച്ചത്.മേയ് മാസം അവസാനം അഹമ്മദാബാദില്‍ നിന്നും നാട്ടിലെത്തിയ സലീഖ് നിരീക്ഷണ കാലാവധി കഴിഞ്ഞും വീട്ടില്‍ തന്നെ തുടരുകയായിരുന്നു.

രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നില്ല.

അടുത്ത ബന്ധു വഴി സ്വകാര്യ ഹോമിയോ ഡോക്ടറുടെ അടുക്കല്‍ ചികിത്സ തേടിയിരുന്നു എന്നാണ് വിവരം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വ്യാഴാഴ്ചയാണ് മൃതദേഹം സംസ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here