കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; പിടികൂടിയത് 37 ലക്ഷത്തിന്‍റെ സ്വര്‍ണം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 37 ലക്ഷം രൂപ വിലവരുന്ന 725 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ഷാർജയിൽ നിന്നും എത്തിയ വീമാനത്തിൽ സ്വർണം കടത്തിയ കാസറഗോഡ് സ്വദേശികളായ നാല് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

അഭരണങ്ങളാക്കിയും പൊടി രൂപത്തിലും നാണയങ്ങളാക്കിയുമാണ് വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കിടെ കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 12 പേരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel