എവിടെയാണ് ആ ഓഫീസ്? ഏതാണ് ആ കാറിന്റെ നമ്പര്‍? ഒരു തെളിവ് ഹാജരാക്കാമോ? ജോണ്‍ ബ്രിട്ടാസിനെതിരായ വ്യാജവാര്‍ത്തയില്‍ മനോരമയോട് പിഎം മനോജ്

തിരുവനന്തപുരം: കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനെതിരെ വ്യാജവാര്‍ത്ത സൃഷ്ടിച്ച മലയാള മനോരമയ്‌ക്കെതിരെ പിഎം മനോജ് രംഗത്ത്.

പിഎം മനോജ് പറയുന്നു:

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തന്‍, വി.ആര്‍.പ്രതാപ്, എസ്.വി.രാജേഷ്, എം.ആര്‍.ഹരികുമാര്‍, കെ.പി.സഫീന, ജിക്കു വര്‍ഗീസ് ജേക്കബ് എല്ലാം പ്രധാനികള്‍.

അച്ചടിച്ചത് മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍. (പത്രത്തിന്റെ ഏറ്റവും ഗൗരവമുള്ള പേജ്.)
ഗവേഷണം നടത്തി തയാറാക്കുന്ന പരമ്പര ഒരു പ്രാദേശിക ലേഖകന്‍ അയക്കുന്ന വാര്‍ത്ത പോലെയല്ല. ആധികാരികമാകണം. ഇവിടെ മനോരമയോട് വലിയ വെല്ലുവിളികള്‍ ഒന്നും ഇല്ല.

ഒറ്റ ചോദ്യം മാത്രം.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെക്കുറിച്ചു നിങ്ങള്‍ നടത്തിയ ഗവേഷണത്തില്‍ കടഞ്ഞെടുത്ത അമൃതില്‍ ‘ജോണ്‍ ബ്രിട്ടാസ് (മാധ്യമ ഉപദേഷ്ടാവ്), ചീഫ് സെക്രട്ടറി റാങ്ക്. ശമ്പളമില്ല. ഓഫിസ്, ബത്തകള്‍, കാര്‍.’ ഇങ്ങനെ കാണുന്നു.

ജോണ്‍ ബ്രിട്ടാസിനു സര്‍ക്കാര്‍ നല്‍കുന്ന ഓഫിസ്, ബത്ത, കാര്‍ -ഇവയെക്കുറിച്ചുള്ള ഒരു തെളിവ് ഹാജരാക്കാമോ? എവിടെയാണ് ഓഫിസ്? ഏതാണ് ആ കാറിന്റെ നമ്പര്‍? ഡല്‍ഹിയിലേക്ക് ഔദ്യോഗിക യാത്ര നടത്തിയപ്പോഴടക്കം ബ്രിട്ടാസ് സര്‍ക്കാര്‍ വക യാത്രാ ബത്ത വാങ്ങിയിട്ടില്ല എന്നാണു എന്റെ ബോധ്യം.

മനോരമ സ്വയം പി ആര്‍ കമ്പനിയായി യു ഡി എഫിന് സമര്‍പ്പിക്കുമ്പോള്‍ എന്ത് വൃത്തികേടിനും ആധികാരികത വരും എന്നാണോ ന്യായം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News