കേന്ദ്ര ഏജന്‍സികള്‍ക്ക് വന്‍വീഴ്ച; യുഎഇ അറ്റാഷെ രാജ്യം വിട്ടു; ദില്ലിയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയത് രണ്ടുദിവസം മുന്‍പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടു.

കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ് അറ്റാഷെ യുഎഇയിലേക്ക് മടങ്ങിയത്.

ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്ക് പോയത്. അവിടെ നിന്നാണ് യുഎഇയിലേക്ക് മടങ്ങിയത്.

സംഭവത്തില്‍ കേന്ദ്രഏജന്‍സികള്‍ക്ക് വന്‍വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്നയും സരിത്തും കടത്താന്‍ ശ്രമിച്ച സ്വര്‍ണമടങ്ങിയ ബാഗ് അറ്റാഷെയുടെ പേരിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News