സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി. 
കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് കസ്റ്റംസിന്റെ നിർദേശമനുസരിച്ച് പാസ്പോർട്ട് റദ്ദാക്കിയത്.  
ഫൈസൽ ഫരീദിനെ   ഇന്ത്യയിലെത്തിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. അതെ സമയം  ഫൈസൽ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തി.  ഇതോടെ ഫൈസലിനു  യുഎഇയിൽനിന്ന്  രക്ഷപ്പെടാന്‍ സാധിക്കില്ല. 
ഫൈസലിനെ യു.എ.ഇയിൽനിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾ  ആണ് നടക്കുന്നത്.   കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ സ്വർണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 
എന്നാല്‍  ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയിരുന്നെങ്കിലും  ഫൈസൽ ഫരീദ്‌ തന്നെയാണ് പ്രതി എന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഫൈസല്‍ ഫരീദിനെതിരേ എൻ.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റ്   പുറപ്പെടുവിച്ചിരുന്നു. 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here