കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലം: മരണസംഖ്യ കാര്യമായി ഉയരാതെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”പത്ത് ലക്ഷത്തില്‍ എത്ര പേര്‍ മരിച്ചെന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസിലാക്കാനുള്ള അളവുകോല്‍.

യുഎഇയില്‍ 34 ആണ് ഡെത്ത് പെര്‍ മില്യണ്‍. ഈ തോതിലായിരുന്നെങ്കില്‍ കേരളത്തില്‍ ഇതിനോടകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിന് സമാനമായി 93 ആയിരുന്നു റേറ്റ് എങ്കില്‍ കേരളത്തിലെ മരണസംഖ്യ മൂവായിരം ആയേനെ. അമേരിക്കയിലെ കണക്കായിരുന്നെങ്കില്‍ 14000ത്തിലേറെ പേര്‍ കേരളത്തില്‍ മരിച്ചേനെ.

കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലമായി കേരളത്തിന്റെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ കൂടാതെ പിടിച്ചുനിര്‍ത്താനായി. മേല്‍പ്പറഞ്ഞ രാജ്യങ്ങളെക്കാള്‍ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയാണ് കേരളത്തില്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News