അറ്റാഷെ കേരളം വിട്ടത് ഈ മാസം പത്തിന് തന്നെ; സ്ഥലം വിട്ടത് യുഎഇ കൗണ്‍സിലിന്റെ വാഹനം വിളിച്ച് വരുത്തി; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: യുഎഇ അറ്റാഷെ കേരളം വിട്ടത് ഈ മാസം പത്തിന് തന്നെ എന്നതിന് കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. സ്ഥിരമുപയോഗിക്കുന്ന വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് എയര്‍പോര്‍ട്ടിലേക്ക് പോയത്. തിരുവനന്തപുരം പാറ്റുരിലെ ആഡംബര ഫ്‌ലാറ്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

തിരുവനന്തപുരത്ത് കസ്റ്റംസ് പിടിച്ച സ്വര്‍ണം വന്നത് യു എ ഇ അറ്റാഷെയായ റാഷിദ് ഖാമിസ് അല്‍ ആസ്മിയയുടെ പേരിലായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അറ്റാഷെയും ആരോപണ വിദേയനായിരുന്നു. ഇതിനിടെയാണ് അദ്ദേഹം വിദേശത്തേക്ക് കടന്നത്.

തിരുവനന്തപുരം പാറ്റുരിലെ 12 സി എന്ന ആഡംബരഫ്‌ലാറ്റിലായിരുന്നു ഇയാളുടെ താമസം. ബിന്ദു വര്‍ഗ്ഗീസ് എന്നയാളുടെ പേരിലലാണ് ഫ്‌ലാറ്റ്. ഇവിടെ ഇദ്ദേഹം വാടകയ്ക്കായിരുന്നു താമസം.

ഈ മാസം 10ന് ഇവിടെനിന്ന് പോയി എന്നാണ് ഫ്‌ലാറ്റിലെ രജിസ്റ്റര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. പത്തിന് ഉച്ചക്ക് 2.59ന് യു എ ഇ കൗണ്‍സിലിന്റെ 2CC2 എന്ന വാഹനം വിളിച്ച് വരുത്തി 3.05നാണ് അറ്റാഷെ സ്ഥലം വിട്ടത്. അതിന് ശേഷം ഫ്‌ലാറ്റിലേക്ക് എത്തിയിട്ടില്ലെന്നാണ് രജിസ്റ്റര്‍ സൂചിപ്പിക്കുന്നത്.

സ്ഥിരം ഉപയോഗിക്കുന്ന 2CC12എന്ന വാഹനം ഇപ്പോഴും ഫ്‌ലാറ്റിലുണ്ട്. ഈ വാഹനം ഉപേക്ഷിച്ചായിരുന്നു യാത്ര. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിദേയനാണ് അറ്റാഷെയായ റാഷിദ് ഖാമിസ് അല്‍ ആസ്മി. ഈ സാഹചര്യത്തില്‍ ഇയാള്‍ വിദേശത്തേക്ക് കടന്നത് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് തലവേദനയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News