ശാരീരിക വിഷമതകളെ തോല്പിച്ച നേഹയ്ക്ക് യുഎസ്എസ് പരീക്ഷയില്‍ വിജയ മധുരം

വീട് വിദ്യാലയം പദ്ധതിയിലൂടെ കാസര്‍കോട് ചെറുവത്തൂര്‍ കൊവ്വല്‍ എ യു പി സ്‌കൂളിലെ നേഹ യുഎസ്എസ് പരീക്ഷാ വിജയം നേടി. സംസ്ഥാനത്ത് ആദ്യമായാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം വഴി ഒരു ഭിന്നശേഷിക്കാരി യു.എസ്.എസ്.പരീക്ഷയില്‍ വിജയിക്കുന്നത്.

മൂന്നാംക്ലാസുവരെ മാത്രമാണ് നേഹ സ്‌കൂളില്‍ പഠിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി കിടപ്പിലാണ്. കിടക്കയില്‍ കിടന്നു നേഹ കുറിച്ച കവിതകള്‍ സ്‌നേഹാമൃതം എന്ന പേരില്‍ പുസ്തകമായി പ്രകാശനം ചെയ്തിരുന്നു. സമഗ്ര ശിക്ഷ കാസര്‍കോട്, ബിആര്‍സി ചെറുവത്തൂറിന്റെ നേതൃത്വത്തിലാണ് പുസ്തകം പുറത്തിറക്കിയത്.

എല്ലുപൊടിയുന്ന അസുഖവും കാഴ്ചക്കുറവുമുള്ളതിനാലാണ് നേഹയ്ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്തത്. കൂട്ടുകാരും അധ്യാപകരും ഇടയ്ക്കിടെ നേഹയുടെ വീട്ടിലെത്തും. ഐഇഡിസി റിസോഴ്‌സ് അധ്യാപിക പി പ്രസീതയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂളിലെ അധ്യാപകരാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നത്. വിമുക്തഭടന്‍ പ്രകാശന്റെയും അധ്യാപിക ദീപയുടെയും മകളാണ് നേഹ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News