കണ്ണൂര്‍: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് എന്‍ജിനീയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷയായ കീം വിജയകരമായി പൂര്‍ത്തിയായി. ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
കൊവിഡ് പോസിറ്റീവ് ആയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക മുറികളിലും പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി 342 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടന്നത്.കോവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയായിരുന്നു പരീക്ഷ.ആശങ്കകളില്ലാതെ സന്തോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി മടങ്ങിയത്.
പരീക്ഷ കേന്ദ്രത്തിന് അകത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.കവാടത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ആണു വിമുക്തമാക്കിയത്തിനു ശേഷം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ചാണ് പരീക്ഷാ ഹാളിലേക്ക് അയച്ചത്.ക്വാറന്റിനില്‍ കഴിയുന്നവര്‍ക്കും പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക മുറികളിലാണ് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയത്.
ശാരീരിക അകലം ഉറപ്പ് വരുത്തികൊണ്ടാണ് പരീക്ഷ ഹാളിനകത്ത് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. പരീക്ഷ കേന്ദ്രത്തിനകത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ഫയര്‍ ഫോഴ്‌സ് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് വിജയകരമായി പരീക്ഷ പൂര്‍ത്തിയായത്.
Get real time update about this post categories directly on your device, subscribe now.