കൊല്ലത്ത് ഹൈക്കോടതി വിധി ലംഘിച്ച് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സമരം

കൊല്ലം: സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും പാടില്ലെന്ന ഹൈക്കോടതി വിധി ലംഘിച്ച് കോണ്‍ഗ്രസും ബിജെപിയും കൊല്ലം ജില്ലയില്‍ സമരം സംഘടിപ്പിച്ചു. അഭിഭാഷകരായ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയും ബിജെപി സംസ്ഥാന വക്താവ് അഡ്വ.നാരായണന്‍ നമ്പൂതിരിയുമാണ് സമരം നടത്തി ജുഡീഷറിയെ വെല്ലുവിളിച്ചത്.

സ്വര്‍ണ കടത്ത് കേസ്സില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹ സഭ സംഘടിപ്പിച്ചാണ് ഹൈക്കോടതി വിധി ലംഘിച്ചത്. സംസ്ഥാന വക്താവ് അഭിഭാഷകനായ നാരായണന്‍ നമ്പൂതിരി തന്നെ പരിപാടി ഉത്ഘാടനം ചെയ്ത് സമരത്തിന് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് ബിബി ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു.

അതേ സമയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ട്രാന്‍സ്‌ജെന്ററുകളെ കൂടി നിയമകുരുക്കിലാക്കി കൊല്ലം കളക്ട്രേറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ മുന്‍കൈയെടുക്കേണ്ട രണ്ട് അഭിഭാഷകര്‍ തന്നെ സാധാരണകാരെ ജുഡീഷറിക്കെതിരെ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

സമരങ്ങള്‍ അതിരുവിടുകയും കൊവിഡ് വ്യാപനത്തിനു വഴിവയ്ക്കുന്നു എന്ന് ചൂണ്ടികാട്ടി അഭിഭാഷകനായ ജോണ്‍ നമ്പേലിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.വാദം കേട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും,ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ചാണ് കേരളത്തില്‍ ജൂലൈ 31 വരെ സമരങ്ങളും പ്രതിഷേധങ്ങളും കൂട്ടം ചേര്‍ന്നുള്ള യോഗങ്ങളും പാടില്ലെന്ന് ഉത്തരവിട്ടത്. ഈ വിധിക്കാണ് ഒരേ തൂവല്‍ പക്ഷികളായ കോണ്‍ഗ്രസും ബിജെപിയും കൊല്ലത്ത് സമരം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here